മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വഴി തെറ്റി

218

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വഴി തെറ്റി. സുരക്ഷയൊരുക്കുന്നതില്‍ പോലീസിന് സംഭവിച്ച പിഴയാണ് വഴി തെറ്റലിന് കാരണം. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രി വഴി മാറി സഞ്ചരിക്കുന്നത്. ശനിയാഴ്ച കൊട്ടിയം വഴി കുണ്ടറയ്ക്കു പോകേണ്ട വാഹന വ്യൂഹം എംസി റോഡ് വഴിയാണ് സഞ്ചരിച്ചത്. സിറ്റി പോലീസിന്‍റെ അതിര്‍ത്തി വട്ടപ്പാറ പിന്നിട്ട് മരുതൂര്‍ എത്തിയപ്പോള്‍ റൂറല്‍ പോലീസിന്‍റെ വാഹനമില്ലായിരുന്നു ഇതോടെയാണ് വഴി തെറ്റിയതായി അറിഞ്ഞത്.
കൊട്ടിയം ഭാഗത്തേയ്ക്ക് മുഖ്യമന്ത്രി വരുന്നതറിഞ്ഞ റൂറല്‍ പോലീസ് സംഘം കഴക്കൂട്ടത്തിന് സമീപം വെട്ടുറോഡില്‍ കാത്തു നില്‍ക്കുകയായിരുന്നു. വഴിതെറ്റിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്നീട് ദേശീയ പാതയില്‍ കയറിയാണ് യാത്ര തുടര്‍ന്നത്.

മുഖ്യമന്ത്രിയെ വഴിതെറ്റിച്ചെന്ന് പറഞ്ഞ് പോലീസ് ഓഫീസ് അസ്സോസ്സിയേഷന്‍ ജില്ലാ ഭാരവാഹികളായ മൂന്നു പേര്‍ കണ്‍ട്രോള്‍ റൂമിലെത്തി പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഡെയ്ലി റിപ്പോര്‍ട്ട് ബുക്കില്‍ കൊട്ടിയം- കുണ്ടറ- തിരുവല്ല എന്നെഴുതേണ്ടത് തെറ്റി കോട്ടയം- തിരുവല്ല- കുണ്ടറ എന്നായതാണ് കാരണം. കഴിഞ്ഞ മാസം ചെന്പഴന്തി വഴി പോത്തന്‍കോട് ഭാഗത്തേയ്ക്കു പോകേണ്ട വാഹനം വഴിതെറ്റി പരുത്തിപ്പാറ ഭാഗത്തേയ്ക്ക് പോയിരുന്നു.

NO COMMENTS

LEAVE A REPLY