തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

244

ആലപ്പുഴ • തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തലവരിപ്പണം വാങ്ങുന്നതിനെ അഴിമതിയായി കണക്കാക്കും. ഇതു വെറും വാക്കല്ല, ഒറ്റ ദിവസം കൊണ്ടു പ്രഖ്യാപിക്കുന്നതുമല്ല. സര്‍ക്കാര്‍ ആലോചിച്ച്‌ ഉത്തരവാദിത്തോടെയും അര്‍പ്പിതമായ കടമയോടെയുമാണ് ഇക്കാര്യം പറയുന്നത്.
പൊതുവിദ്യാലയങ്ങളുടെ മികവ് വര്‍ധിപ്പിച്ചുകൊണ്ടു മുന്നോട്ടുപോകാനാണു സര്‍ക്കാരിന്റെ തീരുമാനം. ആ മാറ്റം സ്വീകരിക്കാന്‍ അധ്യാപകരും തയാറാകണം. സ്മാര്‍ട്ട് ക്ലാസ് മുറികളോടെ വിദ്യാലയങ്ങള്‍ ഹൈടെക് ആകുമ്ബോള്‍ അധ്യാപകരിലും ആ മാറ്റമുണ്ടാകണം.
വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനവും വളര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ആരാധനാലയങ്ങളെ വലിയ തോതില്‍ സഹായിക്കുന്നവര്‍ വിദ്യാലയങ്ങളെ സരസ്വതീ ക്ഷേത്രമായി കണ്ട് സഹായിക്കാവുന്നതാണ്. അതിന് ഒരു മൂര്‍ത്തിയും എതിരാകുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയില്‍ സരോജനി ദാമോദരന്‍ ഫൗണ്ടേഷന്റെ സ്കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY