മംഗളൂരു: മംഗലാപുരത്ത് പൊതുപരിപാടിയില്‍ പെങ്കടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. പിണറായി വിജയനെ മംഗളൂരു സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണി നടക്കില്ലെന്ന് കര്‍ണാടക. പിണറായിയുടെ സന്ദര്‍ശനത്തിനായി കനത്ത സുരക്ഷ ഒരുക്കുമെന്ന് കര്‍ണാടക മന്ത്രി യുടി ഖാദര്‍ അറിയിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി മംഗാലാപുരത്ത് 4000 പൊലീസുകാരെ അധികമായി വിന്യസിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ പിണറായിയുടെ സന്ദര്‍ശനത്തിനെതിരെ കര്‍ണാടകയിലെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ പിണറായി പങ്കെടുക്കുന്നതിനെതിരേ ശനിയാഴ്ച സംഘപരിവാര്‍ സംഘടനകള്‍ മംഗളൂരുവില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.