ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്രസഹായത്തേ‍ാടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

172

പാലക്കാട് • ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്രസഹായത്തേ‍ാടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമ്ബദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനില്‍ക്കുന്നത്.
അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ മടങ്ങേണ്ടിവരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം കാണിച്ചുകെ‍ാടുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. ഷെ‍ാര്‍ണൂരില്‍ അബുദാബി- ശക്തി പുരസ്കാരം സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാംസ്കാരിക മേഖലയില്‍ സജീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍വകലാശാലയിലെ പ്രധാന തസ്തികകളില്‍പേ‍ാലും ആര്‍എസ്‌എസ് നേതാക്കളെ നേരിട്ടു നിയമിക്കുകയാണ്.
സാംസ്കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണത വിപത്താണെന്നും പിണറായി പറഞ്ഞു

NO COMMENTS

LEAVE A REPLY