ബജറ്റ് ചോര്‍ന്നെന്ന ആരോപണം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

179

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണം ചീഫ് സെക്രട്ടറി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സിപിഐഎമ്മും ഇതിനെക്കുറിച്ച്‌ പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശവും എത്തിയത്.ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ധനമന്ത്രിയുടെ സ്റ്റാഫിനെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY