തിരുവനന്തപുരം: മറൈന്‍ഡ്രൈവിലെ ശിവസേനയുടെ സദാചാരഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിനു പങ്കുണ്ടോ എന്ന സംശയമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മറൈന്‍ഡ്രൈവിലെ നാടകത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൈളുണ്ടോ എന്ന് സംശിക്കുന്നതായും പ്രതിപക്ഷം വാടകക്കെടുത്ത ഗുണ്ടകളാണ് മറൈന്‍ഡ്രൈവില്‍ അഴിഞ്ഞാടിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇതിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ എത്തി മുദ്രാവാക്യം വിളിച്ചു. ഭരണ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയും ഏറ്റുമുട്ടലിന്റെ വക്കില്‍ എത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു