തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പിലാക്കല്‍ ജീവനക്കാരോടുള്ള വെല്ലുവിളിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ ജീവനക്കാരുമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎഎസ് നടപ്പാക്കുന്നതില്‍ നിന്ന് സെക്രട്ടേറിയറ്റിനെ ഒഴിവാക്കില്ല. ഇക്കാര്യം പരിശോധിക്കുന്നതിന് ഉപസമിതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. കുട്ടനാട്ടില്‍ ബണ്ട് നിശ്ചിതകാലം തുറന്നിടുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.