തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും. വര്‍ഷങ്ങള്‍ക്കുമുമ്ബ് കുടിയേറിയവരെ ഇറക്കിവിടാനാകില്ല. ഭൂപ്രകൃതി കണക്കിലെടുത്താണ് കെട്ടിട നിര്‍മാണങ്ങള്‍ നടത്തേണ്ടത്. ഭൂപ്രശ്നങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങളും പരിഹരിക്കണം. ആവശ്യകത കണക്കിലെടുത്താണ് റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിര്‍മാണത്തിന്റെ കാര്യത്തില്‍ സബ് കലക്ടര്‍ മാത്രം തീരുമാനമെടുക്കില്ല. സബ് കലക്ടര്‍ക്കു കൈകാര്യം ചെയ്യാവുന്നതിലുമധികമുണ്ട്. അതിനാല്‍ മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ക്കുകൂടി ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.