തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിലെത്തി കാണാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഡിജിപി ഓഫീസിനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കിയിരുന്നു. അറസ്റ്റു ചെയ്യുന്നതിനിടെ പരിക്കേറ്റ ജിഷ്ണുവിന്റെ അമ്മ മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജിഷ്ണുവിന്റെ അച്ഛനും അമ്മാവനും പറഞ്ഞു.