സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി

139

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾ മണിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു . മണി പറയാത്ത കാര്യങ്ങളാണ് സമരക്കാർ ആരോപിക്കുന്നതെന്നും സമരത്തിന് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി ചർച്ച വേണ്ടെന്നും സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇതേവിഷയത്തില്‍ മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തുന്നത്. മണിയുടെത് നാടന്‍ ഭാഷാപ്രയോഗമാണെന്നും ഇത് രാഷ്ട്രീയ എതിരാളികള്‍ പര്‍വ്വതീകരിച്ച് മുതലെടുക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം സഭയില്‍ വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY