ഉപദേഷ്ടാക്കളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടികളില്‍ വൈരുദ്ധ്യം

306

തിരുവനന്തപുരം: ഉപദേഷ്ടാക്കളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടികളില്‍ വൈരുദ്ധ്യം. ഒരേ ദിവസത്തെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി വ്യത്യസ്ത മറുപടികള്‍ നല്‍കിയത്. ഈ വിഷയം വി ഡി സതീശന്‍ ക്രമപ്രശ്‌നമായി ഉന്നയിച്ചു. ക്രമപ്രശ്‌നമല്ല അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കണമെന്നും പരിശോധിച്ച് നടപടിയെടുക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. എത്ര ഉപദേഷ്ടാക്കള്‍ തനിക്കുണ്ടെന്ന് മുഖ്യമന്ത്രിക്കുപോലും വ്യക്തമല്ലാത്ത സ്ഥിതി. ആറ് ഉപദേശകരുണ്ടെന്ന് ഒരു ചോദ്യത്തിനുത്തരം നല്‍കിയ മുഖ്യമന്ത്രി എട്ട് ഉപദേഷ്ടാക്കളുണ്ടെന്ന് മറ്റൊരു മറുപടിയില്‍ പറയുന്നു. ഏപ്രില്‍ 25 ന് ലീഗ് അംഗങ്ങളായ ടിവി ഇബ്രാഹിമിനും പാറയ്ക്കല്‍ അബ്ദുല്ലയ്ക്കും രേഖാമൂലം നല്‍കിയ മറുപടിയില്‍ ആറ് ഉപദേശകരുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.അതേസമയം കോണ്‍ഗ്രസ് അംഗം എം. വിന്‍സെന്റിന് നല്‍കിയ മറുപടിയില്‍ ഉപദേശകരുടെ എണ്ണം എട്ടായി ഉയര്‍ന്നു. വികസന ഉപദേഷ്ടാവിന് 92922 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് ഒരു മറുപടിയില്‍ പറയുമ്പോള്‍ മറ്റൊന്നില്‍ വികസന ഉപദേഷ്ടാവില്ലെന്ന മറുപടിയും നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY