തിരുവനന്തപുരം: സര്‍ക്കാര്‍ മുന്‍ഗണന പൊലീസ് അച്ചടക്കത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിന്റെ വിഷയത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ പോയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുന:പരിശോധന നല്‍കിയതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ടിപി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി ആയി പുനര്‍ നിയമിക്കണം എന്ന ഉത്തരവില്‍ വ്യക്തത തേടി വീണ്ടും അപേക്ഷ നല്‍കിയതിന് സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി വിധിച്ച 25000 രൂപ സര്‍ക്കാര്‍ കോടതിക്ക് കൈമാറി. പണം കൈപ്പറ്റിയതിന്റെ രസീത് കേരള സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സെല്‍ ജി പ്രകാശിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി റെജിസ്ട്രാര്‍ക്ക് കൈമാറി. ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കണം എന്നായിരുന്ന സുപ്രീംകോടതി ഉത്തരവ്. സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ചെലവ് സഹിതമാണ് കോടതി തള്ളിയത്.