തിരുവന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടെ നടപടി ധീരമാണെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും പിണറായി പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടിയാണ് പെണ്‍കുട്ടി എടുത്തിരിക്കുന്നത്. അതിനെ പിന്തുണക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നായിരുന്നു പിണറായിയുടെ മറുപടി.