കശാപ്പ് നിരോധനം : മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

145

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഉത്തരവ് ഭരണഘടനാ ലംഘനമാണെന്നും റംസാന്റെ സമയത്ത് കശാപ്പ് നിയന്ത്രണം പ്രഖ്യാപിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണമായി അനുഭവപ്പെട്ടേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് എതിരാണ്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഉത്തരവ് പുറത്തിറക്കിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ആയിരക്കണക്കിന് കര്‍ഷകരെ ഇത് പ്രതികൂലമായി ബാധിക്കും. റംസാന്റെ സമയത്ത് കശാപ്പ് നിയന്ത്രണം പ്രഖ്യാപിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണമായി അവര്‍ക്ക് അനുഭവപ്പെട്ടേക്കാമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യദായകമായ ഭക്ഷണം ലഭിക്കാതെയാകും. കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ ഗോരക്ഷക് സമിതിയുടെ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY