വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

209

ആലപ്പുഴ: വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തിക്കാനാണ് സര്‍ക്കാര്‍ ആലോചലിക്കുന്നത്. വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സി.എ.ജിയുടെ വിമര്‍ശനം അതീവ ഗൗരവമുള്ളതാണ്. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം തുടര്‍നടപടി സ്വീകരിക്കും. മുന്‍ സര്‍ക്കാര്‍, ഈ സര്‍ക്കാരിന് മേല്‍ ബാധ്യത അടിച്ചേല്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY