ഖത്തര്‍ പ്രതിസന്ധി : ഇന്ത്യക്കാരുടെ ആശങ്ക അകറ്റാന്‍ കേന്ദ്രം ഇടപെടണം- മുഖ്യമന്ത്രി

257

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും ആവശ്യപ്പെട്ടു. ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കഴിയുന്നുണ്ട്. അവരില്‍ മൂന്ന് ലക്ഷം പേര്‍ മലയാളികളാണ്. വിഷയത്തിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് ഈ പ്രശ്‌നത്തില്‍ ഇടപെടണം. ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് അതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ആറ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിഛേദിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി കേന്ദ്രവുമായി ബന്ധപ്പെട്ടത്.

NO COMMENTS