തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുകിട കയ്യേറ്റക്കാരോട് അവര്‍ക്ക് മറ്റു ഭൂമിയിലെങ്കില്‍ അനുഭാവപൂര്‍വമായ സമീപനം വേണം. സര്‍ക്കാരിന്റെ തീരുമാനം ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. മൂന്നാര്‍ വിഷയത്തില്‍ സി.പി.ഐ അടക്കമുള്ള കക്ഷികള്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.