സംസ്ഥാനത്ത് 2000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

182

തിരുവനന്തപുരം: സംസ്ഥാനത്ത് 2000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാര്‍ ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കോടതികള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണിത്. പദ്ധതിക്കായി സേവനദാതാക്കളെ കണ്ടെത്തുന്നതിനുള്ള ദര്‍ഘാസ് നടപടി തുടങ്ങിയാതും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

സംസ്ഥാനത്ത് 2000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കോടതികള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണിത്. പദ്ധതിക്കായി സേവനദാതാക്കളെ കണ്ടെത്തുന്നതിനുള്ള ദര്‍ഘാസ് നടപടി തുടങ്ങി. ഈ പബ്ലിക് ഹോട്സ്പോട്ടുകളിലൂടെ വിവിധ ഇഗവേണന്‍സ്, എംഗവേണന്‍സ് സേവനങ്ങളും മറ്റും ഇടതടവില്ലാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. സംസ്ഥാന ഡേറ്റ സെന്ററിലുള്ള എല്ലാ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതിലൂടെ പരിധിരഹിതമായി ഉപയോഗിക്കാനാവും. ഇതര ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുവാന്‍ ദിവസേന മുന്നൂറ് എംബി സൗജന്യ ഇന്റര്‍നെറ്റും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
സംസ്ഥാനത്തെ മൂന്ന് മേഖലകളായി തരംതിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഏഴ് മാസത്തിനകം പദ്ധതി നടപ്പിലാക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

NO COMMENTS