തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സംസ്ഥാനത്ത് ബിജെപി ആക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടികളും ജാഗ്രതയും സ്വീകരിച്ചിരുന്നവെന്നും അദ്ദേഹം സഭയെ അറിയിച്ചു. ചോദ്യോത്തര വേളയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മെഡിക്കല്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണ്. ഇത് പൂര്‍ത്തിയായ ശേഷം വേണമെങ്കില്‍ കേന്ദ്ര ഏജന്‍സിക്ക് വിടാം. മെഡിക്കല്‍ കോഴ അഴിമതി അതീവ ഗൗരവമുള്ളതാണ്. ബിജെപിയുടെ അന്വേഷണ റിപ്പോര്‍ട്ടും വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരും. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റാണ്. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കുകയാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.