സ്വത്ത് സമ്പാദനക്കേസ് : വി എ അരുണ്‍കുമാറിനെതിരെ തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

161

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ മകന്‍
വി എ അരുണ്‍കുമാറിനെതിരെ തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന കേസിലാണ് വി എ അരുണ്‍ കുമാറിനെതിരെ തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചുവെന്ന ആരോപണത്തില്‍ കഴമ്ബില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അരുണ്‍കുമാറിനെ ഐ സി ടി അക്കാദമി ഡയറക്ടറായി നിയമിച്ചതിന് പിന്നിലും ഐഎച്ച്‌ആര്‍ഡിയില്‍ സ്ഥാനക്കയറ്റം നേടിയതിന് പിന്നിലും ക്രമക്കേടുണ്ടെന്ന് വി ഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഒരു വിജിലന്‍സ് എന്‍ക്വയറി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS