തിരുവനന്തപുരം ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ആറു കേസുകളില്‍ അന്വേഷണം നടക്കുന്നു. രണ്ടു കേസുകളില്‍ പ്രധാന പ്രതികളെ പിടികൂടിയിട്ടില്ല. ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് 218 കേസുകളുണ്ട്.
ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ടു രണ്ടു കേസും. ഗുണ്ടാ സംഘങ്ങള്‍ ഉള്‍പ്പെട്ട കേസുകളില്‍ 44 എണ്ണം റജിസ്റ്റര്‍ ചെയ്തു. ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ആറു മരണമുണ്ടായി. ക്വട്ടേഷന്‍ കേസുകളില്‍ 22 പേരും ഗുണ്ടാ കേസുകളില്‍ 198 പേരും അറസ്റ്റിലായിട്ടുണ്ട്. ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട് 42 പേര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അപ്രത്യക്ഷരായി. ഒന്‍പത് ഹവാല കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.