തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അപേക്ഷാതീയതി നീട്ടിയതില്‍ അസ്വാഭാവികതയില്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി ആരോഗ്യമന്ത്രി രാജി വയ്ക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. മന്ത്രിയുടെ മുന്നില്‍ വന്ന ഫയലിലെ നിര്‍ദ്ദേശപ്രകാരമാണ് തീയതി നീട്ടിയത് . മന്ത്രിയുടെ ഭാഗം കോടതി കേട്ടില്ലെന്നും മുഖ്യമന്ത്രി . ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു . ബാലാവകാശ കമ്മീഷനിലേക്ക് 103 പേര് അപേക്ഷ നല്‍കിയിരുന്നെന്നും 40 പേര്‍ക്ക് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.