കൊച്ചി• എസ്.എന്‍.സി ലാവ്ലിന് കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കി. പിണറായി വിജയന് വിചാരണ നേരിടേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി. മന്ത്രി സഭാ യോഗത്തിന്റെ കൂട്ടായ തീരുമാനത്തില്‍ ഒപ്പിട്ട ലാവ്ലിന് കരാറില്‍ പിണറായി വിജയന് മാത്രം എങ്ങനെ കുറ്റക്കാരനായെന്നും ഹൈക്കോടതി ചോദിച്ചു. ഉത്തരവാദിത്തം ഉദ്യോഗാര്ത്ഥര്ക്കാണെന്നും കോടതി പറഞ്ഞു.
പിണറായി വിജയന് അടക്കം 9 പ്രതികളെയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തനക്കിയത്. ഇതിനെതിരെയാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്. കേസിലെ വാദം കേള്‍ക്കല്‍ അഞ്ച് മാസം മുന്‍പ് പൂര്‍ത്തിയായിരുന്നു.
blank