തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ തീയതി നീട്ടിയത് കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കാനാണ്. നിയമ സെക്രട്ടറി വിശദമായി പരിശോധിച്ചായിരുന്നു നിയമനം. അതിനാല്‍ ഇതില്‍ തെറ്റായൊന്നുമില്ലെന്നും മന്ത്രി രാജിവെക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെസി ജോസഫ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ മുഖ്യമന്തി വ്യക്തമാക്കി. പ്രതിപക്ഷ സമരത്തെയും മുഖ്യമന്ത്രി പരിഹരിച്ചു. ഇതാണോ ഗാന്ധിയന്‍ സമര രീതിയെന്നും മുഖ്യമന്ത്രി ചോദിച്ചു