പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും

173

തിരുവനന്തപുരം: പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് പ്രഥമ യോഗത്തിന്‍േറതാണ് തീരുമാനം. നീതി ആയോഗ് പദ്ധതികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രവുമായി സംസ്ഥാനം ഏറ്റുമുട്ടലിനില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.ഇടത് സര്‍ക്കാര്‍ പുനസംഘടിപ്പിച്ച ആസൂത്രണ ബോര്‍ഡിന്റെ പ്രഥമ യോഗമാണ് ഇന്ന ചേര്‍ന്നത്. കേന്ദ്രം പഞ്ചവത്സര പദ്ധതികള്‍ ഉപേക്ഷിച്ച് നീതി ആയോഗ് പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ എങ്ങനെവേണം വരുന്ന അഞ്ച് വര്‍ഷത്തെ പദ്ധതികളെന്നാണ് യോഗം ചര്‍ച്ചചെയ്തത്. രണ്ട് ലക്ഷം കോടിരൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും, ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാകും പദ്ധതികളെന്നും യോഗശേഷം മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം പഞ്ചവത്സര പദ്ധിത ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്തിന് ഇത് ഉപേക്ഷിക്കാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടാതെ നീതി ആയോഗിലെ പദ്ധതികള്‍കൂടി നടപ്പാക്കാനാണ് ശ്രമിക്കുകയെന്നും കൂട്ടിചേര്‍!ത്തു.

NO COMMENTS

LEAVE A REPLY