ന്യൂഡല്‍ഹി : പിണറായി വിജയന്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ, ടൂറിസം വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും കണ്ണന്താനം വാഗ്ദാനം ചെയ്തു.