തലശ്ശേരി : സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍നിര താരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അവാര്‍ഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും പിണറായി പറഞ്ഞു.
അവാര്‍ഡ് കിട്ടിയവര്‍ മാത്രമല്ല പുരസ്കാര ദാനചടങ്ങിന് എത്തേണ്ടത്. പ്രത്യേകം ആരും ക്ഷണിക്കാതെ തന്നെ ചടങ്ങിന് താരങ്ങള്‍ എത്തേണ്ടതായിരുന്നു. അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ സിനിമാ മേഖലയുടെ പരിഛേദം ഉണ്ടാകേണ്ടതാണ്. താന്‍ പറയുന്നത് ക്രിയാത്മകമായി കാണണമെന്നും സിനിമാമേഖലയില്‍ നിന്നും കൂടുതല്‍ പേര് എത്തുന്ന സ്ഥിതിയുണ്ടാകണമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.