തിരുവനന്തപുരം : മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നില്ലെന്നും രാജ്യത്തെ ഇന്നത്തെ സാഹചര്യമാണ് ഇപ്പോഴത്തെ കൊലപാതകങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഗൗരി ലങ്കേഷിന്റെ ശബ്ദത്തിനെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരുടെ കൊലപാതകത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.