തിരുവനന്തപുരം : ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി അടിയന്തിരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും. മുഖ്യമന്ത്രിയുമായി ഇന്ന് വൈകുന്നേരം കളക്ടര്‍ ടി.വി. അനുപമ കൂടിക്കാഴ്ച നടത്തും. കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യമന്ത്രിക്കു കൈമാറും. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടിരുന്നു.