തിരുവനന്തപുരം: ഡല്‍ഹിയിലെ നഴ്സുമാരുടെ സമരത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് കത്തയച്ചു. മലയാളി നഴ്സിനെ ആത്മഹത്യക്ക് നയിച്ച സാഹചര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഴ്സുമാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്ന് യുഎന്‍എ ആവശ്യപ്പെട്ടിരുന്നു . സമരം ഒത്തുതീര്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും യുഎന്‍എ അറിയിച്ചു. യുഎന്‍എയുടെ ഡല്‍ഹി ഘടകം നാളെ ഔദ്യോഗികമായി രൂപീകരിക്കും.