ഓണത്തിന് പകരം മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി

158

തിരുവനന്തപുരം: ഓണത്തിന് പകരം മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. തിരുവോണത്തിന്‍റെ തലേന്ന് വാമനജയന്തി ആശംസ നേരുന്നതിലൂടെ ബി.ജെ.പി നേതാവ് അമിത് ഷാ കേരളത്തെയും കേരളീയരെയും കേരള സംസ്കാരത്തെയും അപമാനിച്ചിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. വാമന ജയന്തി ആശംസ പിന്‍വലിച്ച്‌ ലോകമെന്പാടുമുള്ള മലയാളി സമൂഹത്തോട് അമിത് ഷാ ഖേദം പ്രകടിപ്പിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY