തിരുവനന്തപുരം : സോളാര്‍ കമ്മീഷൻ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. നവംബര്‍ 9ന് നിയമസഭ ചേരാനാണ് തീരുമാനം. നിയമസഭ വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.