ജീവിതത്തെ കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണോടെ നോക്കിക്കണ്ട എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി

195

തിരുവനന്തപുരം: ജീവിതത്തെ കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണോടെ നോക്കിക്കണ്ട എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതത്തിന്റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. അദ്ദേഹത്തിന്റെ നര്‍മത്തിനു പിറകില്‍ ആര്‍ദ്രതയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി പുനത്തിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

പുനത്തിലിന്റെ പല കൃതികളും വര്‍ഗീയതക്കെതിരായ ശക്തമായ സന്ദേശം നല്‍കുന്നതാണ്. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചതെന്നും മുഖ്യമന്ത്രി കുറിച്ചു. പുനത്തിലിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്ന ‘സ്മാരക ശിലകള്‍’ വടക്കേ മലബാറിലെ മതസാഹോദര്യത്തിന്റെ ഇതിഹാസമാണ്. ഒരു കാലഘട്ടത്തെ അതേപടിയില്‍ കൊത്തിവെച്ച കൃതിയാണ് ‘സ്മാരക ശിലകള്‍’. മുഖ്യമന്ത്രി അനുസ്മരിച്ചു.

NO COMMENTS