ഗെയില്‍ വിരുദ്ധ സമരം ; വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

178

തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത ഭാഷയിലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസന പദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍ വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഗെ​​​യി​​​ല്‍ വി​​​രു​​​ദ്ധ സമരം സം​​ബ​​ന്ധി​​ച്ച്‌ തി​​​ങ്ക​​​ളാ​​​ഴ്ച കോ​​​ഴി​​​ക്കോ​​​ട് ക​​​ള​​​ക്ട​​റേ​​റ്റി​​​ല്‍ സ​​​ര്‍​​​വ​​​ക​​​ക്ഷിയോ​​​ഗം വി​​​ളി​​​ക്കാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ ത​​​യാ​​​റാ​​​യിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം ച​​​ര്‍​​​ച്ച പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും നി​​​ര്‍​​​മാ​​​ണം നി​​​ര്‍​​​ത്തി​​​​വ​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ ച​​​ര്‍​​​ച്ച​​​യ്ക്കു ത​​യാ​​​റാ​​​വൂ എ​​​ന്ന് സ​​​മ​​​ര​​​സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കിയിട്ടുണ്ട്.

NO COMMENTS