തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സംവിധാനം കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും, പട്ടികജാതി വിഭാഗത്തില്‍പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിന്റെ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പിണറായി.