തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓഖി ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മുഖ്യമന്ത്രി എത്താന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം അഞ്ച് മിനുട്ടോളം പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. ഇതേതുടര്‍ന്ന് കനത്ത പോലീസ് സഹായത്തോടെയാണ് മുഖ്യമന്ത്രിക്ക് വാഹനത്തില്‍ നിന്ന് ഇറങ്ങാനായത്. റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
അതേസമയം, ദുരിതബാധിത പ്രദേശങ്ങളില്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സഹായവും നല്‍കി സര്‍ക്കാര്‍ കൂടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ഓഖി വീശിയിട്ട് നാല് ദിവസമായിട്ടും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്താതിരുന്നതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്.