തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരിതബാധിതര്‍ സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട
സ്ഥിതിയുണ്ടാവില്ല. ഓഖി ദുരന്തം നേരിടാന്‍ ദേശീയ ദുരിത നിവാരണ ഫണ്ടില്‍ നിന്ന് 1843 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. 20 ലക്ഷം രൂപയുടെ സഹായധനം ഒരുമിച്ചുനല്‍കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടനെത്തുമെന്നും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.