തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി നടപ്പാക്കുമ്ബോള്‍ പറഞ്ഞ നേട്ടങ്ങളൊന്നും പിന്നീട് ഉണ്ടായില്ലെന്നും, കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, മന്ത്രി എ.കെ ബാലനും ജിഎസ്ടിക്കെതിരെ രംഗത്തുവന്നിരുന്നു.
ജിഎസ്ടി നിലവില്‍ വന്നതോടെ സംസ്ഥാനത്തിനു ലഭ്യമായിരുന്ന വരുമാനം കുത്തനെ കുറഞ്ഞെന്നകാര്യം ഇനി ഒളിച്ചുവച്ചിട്ട് കാര്യമില്ലെന്നായിരുന്നു മന്ത്രി ചൂണ്ടിക്കാട്ടിയത്. ജിഎസ്ടി വരുത്തിവച്ച വിനയെക്കുറിച്ച് എല്‍ഡിഎഫ് ജാഗരൂകരാകേണ്ടിയിരിക്കുന്നുവെന്നും, സംസ്ഥാനത്തിന്റെ കാര്യം ഇപ്പോള്‍ കടലിലുമല്ല, കരയിലുമല്ല എന്ന പരുവത്തിലാണെന്നും, ഇത്രത്തോളം മാരകമായ ഒരു നിയമ നിര്‍മ്മാണം ഇതുവരെയുണ്ടായിട്ടില്ലെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.