ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

270

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇന്ധനവില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ നിരക്ക് വര്‍ധനയില്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. അതിനാല്‍ സര്‍ക്കാരിന് അത്തരം നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പു​​​തി​​​യ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം ബ​​​സ് ചാ​​​ര്‍​​​ജ് വ​​​ര്‍​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​നാണ് സര്‍ക്കാര്‍ തീ​​​രു​​​മാ​​​നിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേ​​​ര്‍​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​ഗ​​ത്തി​​ല്‍ ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും തീ​​​രു​​​മാ​​​നം അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

NO COMMENTS