തിരുവനന്തപുരം: ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയിലാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ഥ പ്രതികളെയല്ല പിടിച്ചതെന്ന് ആക്ഷേപമുണ്ടെങ്കില്‍ ഏത് അന്വേഷണവുമാകാം. കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കും. ശേഷിക്കുന്ന പ്രതികളെ ഒരാഴ്ചക്കകം പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.