മധുവിന്‍റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി

254

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലികൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അക്രമത്തെ തുടര്‍ന്നുണ്ടായ ശരീരത്തിലെ മുറിവുകളാണ് മധുവിന്റെ മരണകാരണം. മധുവിന് നേരെ ക്രൂരമര്‍ദ്ദനമാണുണ്ടായത്. അഗളി ഡിവൈ.എസ്.പി കേസ് അന്വേഷിക്കുകയാണ്. അനുവാദം കൂടാതെ പ്രതികള്‍ വനത്തില്‍ പ്രവേശിച്ചത് ചീഫ് കണ്‍സര്‍വേറ്റര്‍ അന്വേഷിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

NO COMMENTS