മലപ്പുറം : ബിജെപിക്കെതിരെ കോണ്‍ഗ്രസ്സിനെ കൂട്ടാനാകില്ലെന്നും മുന്‍കാല അനുഭവം അതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷവും ജനാതിപത്യവാദികളും കോണ്‍ഗ്രസിനെ കൈവിട്ടുവെന്നും പിണറായി വ്യക്തമാക്കി. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഒന്നും ചെയ്യാതിരുന്ന മനോഭാവമാണ് കോണ്‍ഗ്രസ്സ് നേതാക്കളെ ബിജെപിയിലേക്ക് നയിക്കുന്നത്. ബിജെപിയെ വളര്‍ത്തിയതും കോണ്‍ഗ്രസിന്റെ നയങ്ങളാണ്. ന്യൂനപക്ഷവും ജനാധിപത്യ വാദികളും ബിജെപിയെ കൈവിട്ടിരിക്കുകയാണ്. സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നിട്ടും ഗുജറാത്തില്‍ വിജയിക്കാനാകാതെ പോയത് കോണ്‍ഗ്രസിന്റെ പരാജയമാണെന്നും പിണറായി പറഞ്ഞു.