കൊച്ചി: ഇ. ശ്രീധരന്റെ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി. ഡി.എം.ആര്‍.സി ഇല്ലെങ്കിലും ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയില്‍ നിന്ന് ഡി.എംആര്‍സി പിന്മാറുന്നത് പദ്ധതിയെ ബാധിക്കില്ല. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡി.എം.ആര്‍സി പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ കൊച്ചി മെട്രോ നഷ്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇ ശ്രീധരന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനം നടത്തിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.