തിരുവനന്തപുരം : കെഎസ്ആര്‍ടിസി പെന്ഷന് പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പെന്ഷന് പ്രായം ഉയര്‍ത്തണമെന്നുള്ളത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് സഭയില്‍ പറഞ്ഞു. തൊഴില്‍ അവസരങ്ങളും തൊഴില്‍ സാധ്യതകളും കൂട്ടും. സര്‍ക്കാര്‍-പൊതുമേഖലകളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചര്‍ച്ചയായത്.