തിരുവനന്തപുരം: വയനാട്ടില്‍ കോഴ വാങ്ങി സര്‍ക്കാര്‍ ഭൂമി മറിച്ചു വില്ക്കാന് ശ്രമിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ഇത് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അഴിമതി സര്‍ക്കാര്‍ ഒരുവിധത്തിലും വച്ചുപൊറുപ്പിക്കില്ല. വയനാട്ടിലെ ഭൂമി ഇടപാടില്‍ മന്ത്രിതലത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സഭയില്‍ അറിയിച്ചു.