തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം തൊഴില്‍ ഇല്ലാതാക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചു. തൊഴിലാളികളെ സംബന്ധിച്ചു വലിയ ആശങ്കയുണ്ടാക്കുന്ന നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എസ്.ശര്‍മയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.