കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി

268

തിരുവനന്തപുരം : കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചെന്നും ഒരു കിലോമീറ്ററിന് 140 കോടി രൂപ ചിലവ് വരുമെന്ന് കേന്ദ്രം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ പാതാ വികസനം ഉപേക്ഷിക്കില്ല, വേണ്ടത്ര നഷ്ടപരിഹാരം നല്‍കി ഭൂമി എറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. കീഴാറ്റൂരിലെ സമരത്തിന് പിന്നില്‍ വേറെ ചിലരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് എതിര്‍പ്പില്ല. മറ്റ് ചില ശക്തികളാണ് എതിര്‍പ്പുമായി രംഗത്തുള്ളതെന്നും. അവര്‍ക്ക് അവരുടേതായ താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS