കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

188

തിരുവനന്തപുരം : കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ സ്ഥിരത തൊഴിലാളികളുടെ അവകാശമാണെന്നും എന്നാൽ കേന്ദ്ര നടപടികൾ ഇതിനെതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള ആർട്ടിസാൻസ് യൂണിയൻ (സി. ഐ. ടി. യു.) ന്റെ അൻപതാം വാർഷിക സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്ന കേന്ദ്രത്തിന്റെ നയം തെറ്റാണെന്നും ആഗോളവത്കരണത്തിനു പകരം ബദൽ നയമാണ് എൽ. ഡി. എഫ്. സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പിന്നോക്ക വിഭാഗജനതയ്ക്കുവേണ്ടി പ്രത്യേക കരുതൽ നടപടി സ്വീകരിക്കുമെന്നും സംവരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യൂണിയന്റെ ആദ്യകാല അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

NO COMMENTS