തിരുവനന്തപുരം : പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ വീട്ടുക്കാര് തട്ടിക്കൊണ്ടു പോയി കൊലപ്പെട്ടുത്തിയ കോട്ടയം സ്വദേശി കെവിന്റേത് ദുരഭിമാനക്കൊലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെവിന് കൊലക്കേസില്‍ രാഷ്ട്രീയം നോക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ധേഹം. കേസിലെ പ്രതികളായ ചാക്കോയും ഭാര്യ രഹ്നയും ഷാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അതുകൊണ്ട് കോണ്‍ഗ്രസാണ് കെവിനെ കൊന്നതെന്ന് പറയുമോ എന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു. ഇതില്‍ രാഷ്ട്രീയം നോക്കേണ്ടെന്നും പോലീസിന്റെ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.