എടപ്പാള്‍ പീഡനം ; തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ മുഖ്യമന്ത്രിക്ക് അതൃപ്‌തി

193

തിരുവനന്തപുരം : എടപ്പാള്‍ പീഡനക്കേസുമായി ബന്ധപെട്ട് തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തതില്‍ അതൃപ്‌തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അറസ്റ്റ് നിയമപരമാണോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം നേടി. തൃശൂര്‍ റേഞ്ച് ഐജിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വൈകിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സതീഷിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചിരുന്നു.

NO COMMENTS